22 October, 2019 11:13:59 PM


കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ റോഡ് അറ്റകുറ്റ പണികള്‍ക്കും പാലങ്ങള്‍ക്കും 3 കോടി അനുവദിച്ചു



കാഞ്ഞിരപ്പള്ളി : നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണിക്കും കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ പാലങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനുമായി 3 കോടി രൂപ അനുവദിച്ചതായി ഡോ.എന്‍.ജയരാജ് എം.എല്‍.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്‍റെ ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചതിന്‍റെ ഭാഗമായാണ് അനുമതി ലഭിച്ചത്.


റോഡ് അറ്റകുറ്റപ്പണി വിഭാഗത്തില്‍ വെട്ടിക്കാവുങ്കല്‍ കവളിമാവ് റോഡ് (15 ലക്ഷം), പതിനഞ്ചാംമൈല്‍ - കയ്യൂരി റോഡ് (10 ലക്ഷം), പ്ലാക്കല്‍പടി വെള്ളാവൂര്‍ റോഡ് (20 ലക്ഷം), പത്തൊമ്പതാം മൈല്‍ ചിറക്കടവ് റോഡ് (10 ലക്ഷം), നെടുങ്കുന്നം മൈലാടി റോഡ് (20 ലക്ഷം), നെടുമാവ് അരുവിക്കുഴി റോഡ് (30 ലക്ഷം), പരുത്തിമൂട് കുളത്തൂര്‍മൂഴി റോഡ് (12 ലക്ഷം), വാകത്താനം കറുകച്ചാല്‍ റോഡ് (18 ലക്ഷം), കാഞ്ഞിരപ്പള്ളി കണ്ണാശുപത്രി കുരിശുകവല റോഡ് (5 ലക്ഷം), മണിമല പഴയിടം ചേനപ്പാടി റോഡ് (10 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.


അപകടാവസ്ഥയിലായ പാലങ്ങള്‍ പുനര്‍ നിര്‍മിക്കുന്നതിനായുള്ള വിഭാഗത്തില്‍പ്പെടുത്തി കാഞ്ഞിരപ്പള്ളി എലിക്കുളം റോഡിലെ കാവുകാട്ട് പാലത്തിന് 25 ലക്ഷവും പൊതുകം പൊന്‍കുന്നം റോഡിലെ പാട്ടുപാറ പാലത്തിന് 20 ലക്ഷവും കറുകച്ചാല്‍ തൈപ്പറമ്പ് കുറുപ്പന്‍കവല റോഡിലെ മാക്കിയില്‍ പാലത്തിന് 25 ലക്ഷവും അനുവദിച്ചു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ പണികള്‍ ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K