22 October, 2019 10:53:19 PM


പെരുമ്പാവൂരില്‍ പിക്ക് അപ് വാനിന് പിന്നിലിടിച്ച് മറിഞ്ഞ ബൈക്ക് യാത്രികന് ബസിടിച്ച് ദാരുണാന്ത്യം



പെരുമ്പാവൂർ: കാഞ്ഞിരക്കാട് ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ചു മറിഞ്ഞതിനെ തുടർന്ന് ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവ് കെഎസ്ആർടിസി ബസിനടിയിൽപെട്ട് മരിച്ചു. കൊരട്ടി നാലുകെട്ട് സ്വദേശി അരീക്കൽ വീട്ടിൽ പരേതനായ ജോർജിന്‍റെയും എല്‍സിയുടെയും മകൻ ജസ്റ്റിൻ (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7:30ന് കാഞ്ഞിരക്കാട് പള്ളിപ്പടിക്ക് സമീപമാണ് അപകടം.


പെരുമ്പാവൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കിന് മുമ്പിൽ പോകുകയായിരുന്നു പിക്കപ് വാൻ. എതിരെ മറ്റൊരു വാഹനത്തെ മറികടന്ന് വരികയായിരുന്ന കെ എസ് ആർ ടി സി ബസ് കണ്ട് ബ്രേക്കിട്ട പിക്ക് അപ് വാനിന്‍റെ പിറകിൽ ഇടിച്ച ബൈക്ക് ബസിനടിയിലേക്ക് മറിയുകയായിരുന്നു. ബൈക്ക് ഇടതു വശത്തേക്കും ജസ്റ്റിൻ വലതു വശത്തേക്കുമാണ് വീണത്. കാറ്ററിങ്, ഡെക്കറേഷൻ വർക്ക് ജോലികൾ ചെയ്തിരുന്ന ജസ്റ്റിൻ തിരികെ വീട്ടിലേക് പോകുന്നതിനിടെയാണ് അപകടം. സഹോദരി ജോയ്സി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K