22 October, 2019 03:45:04 PM


പെരുമ്പാവൂരിൽ സമീപവാസിയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒറീസ സ്വദേശി അറസ്റ്റിൽ




പെരുമ്പാവൂർ: കുറുപ്പംപടി തീയ്യറ്റർ പടിക്ക് സമീപം സമീപവാസിയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒറീസ സ്വദേശിയെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. സഞ്ചയ് മാലിക് (40) എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. വെട്ടേറ്റ കരിപ്പേലിപ്പടി സ്വദേശി ശശി (55) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.


ഞായറാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. കുറുപ്പംപടി തീയ്യറ്റർ പടിക്ക് സമീപം പ്രതി താമസിക്കുന്ന സ്ഥലത്ത് വച്ച്  മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കം കത്തി കുത്തിൽ കലാശിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K