22 October, 2019 10:08:02 AM


വാടകവീട്ടില്‍ പെണ്‍വാണിഭം: ദമ്പതികൾ അറസ്റ്റിൽ; കണ്ടെടുത്തത് നിരവധി പെന്‍ഡ്രൈവുകളും സെക്‌സ് ടോയികളും



ഗുവാഹത്തി: വാടക വീട്ടിൽ പെണ്‍വാണിഭം നടത്തി വന്നിരുന്ന ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ആസാമിലെ ശിവസാഗറില്‍ നിന്നുള്ള ദമ്പതികളാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ലോക്കല്‍ എന്‍ജിഒ കളായ ആരോഹന്‍ രഗ്രി മഹിളശ സമിതി എന്നിവയുടെ അംഗങ്ങളാണ് പെണ്‍വാണിഭം നടത്തുന്ന വിവരം അറിയിക്കുന്നത്. തുടര്‍ന്ന് പോലീസ് എത്തി പരിശോധിക്കുകയും ദമ്പതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.


അറസ്റ്റിലായവരുടെ പേര് അജ്ഗാര്‍ അലി, ഉഷ ബീഗം എന്നിങ്ങനെയെന്നാണ് വിവരം. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ജിഒ കാര്യങ്ങള്‍ അന്വേഷിക്കുകയും സത്യമെന്ന് മനസിലായതോടെ പോലീസിനെ അറിയിക്കുകയുമായിരുന്നു. ഇവര്‍ അറസ്റ്റിലാകുന്ന സമയത്തും ഇടപാടുകാര്‍ ഉണ്ടായിരുന്നു. അശ്ലീല വീഡിയോകള്‍ അടങ്ങിയ നിരവധി പെന്‍ഡ്രൈവുകളും മറ്റ് ലൈംഗിക ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ദമ്പതികള്‍ ഇവിടെ പെണ്‍വാണിഭം നടത്തി വരികയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K