21 October, 2019 08:49:10 PM


എറണാകുളം, തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി



തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം, തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ  ജില്ലകളിലെ പ്രഫഷനൽ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 22 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്. മഹാത്മാഗാന്ധി സർവകലാശാല ഒക്ടോബർ 22 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. അതിതീവ്ര മഴയ്ക്കു സാധ്യതയുമായി നാളെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റെഡ് അലർട്ട് എറണാകുളം, തൃശൂർ ജില്ലകളിൽ നിലവിലുണ്ട്.


സംസ്ഥാനത്ത് ഇന്ന് ഏഴു ജില്ലകളിലും നാളെ അഞ്ചു ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടുണ്ട്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K