21 October, 2019 11:02:57 AM


പോളിങ് കുറഞ്ഞാലും വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ജയം ഉറപ്പെന്ന് കെ. മുരളീധരന്‍



തിരുവനന്തപുരം : പോളിങ് ശതമാനം കുറഞ്ഞാലും വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ജയം ഉറപ്പാണെന്ന് കെ. മുരളീധരന്‍. കനത്ത മഴ കാരണം കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും മഴ വില്ലനായി എത്തിയതോടെ പോളിങ് ശതമാനത്തില്‍ ആദ്യ മണിക്കൂറുകളില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്.


തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്തും കോണ്‍ഗ്രസിന്റെ കെ. മോഹന്‍കുമാറും എന്‍ഡിഎയുടെ എസ്. സുരേഷും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയിലാണ്. തെക്കന്‍ കേരളത്തില്‍ രാവിലെ മുതല്‍ തകര്‍ത്ത് പെയ്യുന്ന മഴയ്ക്ക് ഇപ്പോള്‍ ശമനമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K