20 October, 2019 10:51:25 PM


തലസ്ഥാനത്ത് ഓ​ട്ടോ ഡ്രൈ​വ​റെ വെ​ട്ടി​ കൊലപ്പെടുത്തിയ കേ​സില്‍ ആറംഗ സംഘം കീ​ഴ​ട​ങ്ങി



തിരുവനന്തപുരം: തലസ്ഥാനത്ത് ആനയറയില്‍ ഓട്ടോഡ്രൈവര്‍ പേട്ട സ്വദേശി കൊച്ചുകുട്ടന്‍ എന്ന വിപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കീഴടങ്ങി. കടകംപള്ളി സ്വദേശി റിജു, പേട്ട സ്വദേശി ശിവപ്രതാപ്, ചാക്ക സ്വദേശികളായ ജയദേവന്‍, റസീം, അനുലാല്‍, വിനീഷ് എന്നിവരാണ് തുമ്പ സി.ഐക്ക് മുന്നില്‍ കീഴടങ്ങിയത്. ഇവരെ പിന്നീട് പേട്ട പൊലീസിന് കൈമാറി. പ്രതികളെ പേട്ട പൊലീസ് ചോദ്യം ചെയ്തു വരികയാണ്. 


മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.  ആനയറ ലോര്‍ഡ്‌സ് ഹോസ്പിറ്റലിനു സമീപം റോഡരികില്‍ വിപിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. വലതു കൈയും ഇടതുകാലും അറ്റു പോയിരുന്നു. ചാക്കയില്‍ നിന്ന് ഓട്ടം വിളിച്ചു കൊണ്ടുപോയ ആറംഗ സംഘം വിപിനെ വെട്ടുകയായിരുന്നു. ഇ​തു​വ​ഴി വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി 108 ആം​ബു​ല​ന്‍​സി​ല്‍ വി​പി​നെ മെ​ഡിക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K