18 October, 2019 10:47:00 PM


തിരുവനന്തപുരം കഴക്കൂട്ടത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട: 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ



കഴക്കുട്ടം: ഇൻഫോസിസിന് സമീപത്ത് നിന്നും 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
ടെക്നോപാർക്ക് കഴക്കൂട്ടം പ്രദേശത്ത് ചെറുകിട കച്ചവടക്കാർക്ക് വിൽക്കാനായി എത്തിച്ച 15 കിലോ കഞ്ചാവുമായി നെയ്യാറ്റിൻകര  വെളളറട നിരപ്പിൽ കൂതാളി ശാന്തിഭവനിൽ ഗോപിയുടെ മകൻ ജിനോ (22) ആണ്  എക്സൈസിന്റെ പിടിയിലായത്.


എക്സൈസ് സംഘത്തിന്റെ വാഹന പരിശോധനക്കിടെയാണ് ബൈക്കിൽ വരികയായിരുന്ന ജിനോ പിടിയിലായത്. ആന്ധ്രയിൽ നിന്ന് കഞ്ചാവ് നേരിട്ട് വാങ്ങിയാണ് ഇയാൾ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചിരുന്നത്. കാട്ടാക്കട, അമരവിള എക്സൈസ് റേയ്ഞ്ചുകളിൽ മൂന്നു കഞ്ചാവ് കേസുകളിൽ പ്രതിയാണ് ജിനോ. കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ജിനോ വീണ്ടും കഞ്ചാവ് വിൽപന നടത്തുന്നതായ വിവരം ലഭിച്ച എക്സൈസിന്റെ നിരീക്ഷണത്തിനൊടുവിലാണ് പിടിയിലായത്. പ്രതിയെ തിരുവനന്തപുരം കോടതിയിൽ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K