17 October, 2019 11:58:21 PM


കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കണ്ണാടിപൊയിലില്‍ ഉരുള്‍പൊട്ടല്‍



കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കണ്ണാടിപൊയിലില്‍ ഉരുള്‍പൊട്ടല്‍, ആളപായമില്ല. മണ്ണിടിച്ചിലിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി. കുന്നിക്കൂടം മലയോരത്തെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മണ്ണൊലിപ്പില്‍ കൃഷി നാശമുണ്ടായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയ്ക്ക് ശമനമുണ്ട്.



Share this News Now:
  • Google+
Like(s): 157