15 October, 2019 09:55:07 PM


ശരീരത്തിൽ തടി വീണ് വയോധികന്‍ മരിച്ചു; അപകടം വടക്കഞ്ചേരി മുടപ്പല്ലൂരിലെ തടിമില്ലില്‍



വടക്കഞ്ചേരി: തടിമില്ലിൽ ജോലിക്കിടെ ശരീരത്തിൽ തടി വീണ് വയോധികന്‍ മരിച്ചു. അടിപ്പെരണ്ട വീഴ്ലി ആൽത്തറയിൽ കോയക്കുട്ടിയുടെ മകൻ കബീർ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടു കൂടി മുടപ്പല്ലൂരിലെ സ്വകാര്യ സോ മില്ലിലാണ് അപകടം സംഭവിച്ചത്. ലോറിയിൽ നിന്നും ക്രയിൻ ഉപയോഗിച്ച് തടികൾ ഇറക്കുന്നതിനിടെ സഹായിക്കാൻ നിന്ന കബീറിന്‍റെ ശരീരത്തിൽ മരം വീഴുകയായിരുന്നു. ഉടൻ തന്നെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K