14 October, 2019 09:35:36 PM


കിടങ്ങൂർ പാദുവായിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു



കിടങ്ങൂർ: പാദുവായിൽ എസ്എന്‍ഡിപി മന്ദിരത്തിന് സമീപം സ്വകാര്യ ബസും ബൈക്കും കുട്ടിയിടിച്ച്  ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മിമിക്രി ആർട്ടിസ്റ്റും കോട്ടയം ജയകൃഷ്ണ എന്ന ബാലെ ട്രൂപ്പുടമയും ആയ കിടങ്ങൂർ കുറുപ്പുംചേരിൽ ജയകൃഷ്ണൻ (33) ആണ് മരിച്ചത്. ഇന്നു വൈകിട്ടായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന യാത്രക്കാരനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K