14 October, 2019 02:02:59 PM


പാലാ രാമപുരത്ത് ഇലക്ട്രിക് എര്‍ത്ത് വയറില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു



പാലാ: രാമപുരത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. രാമപുരം വളക്കാട്ടുകുന്ന്  കുന്നേല്‍ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ രമണി (65) ആണ് മരിച്ചത്. വീടിന്റെ പണിക്ക് വേണ്ടി താല്ക്കാലികമായി എടുത്തിരുന്ന ഇലക്ട്രിക്  എര്‍ത്ത് വയറില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഭര്‍തൃ സഹോദന്റെ ഭാര്യ വീട്ടില്‍ എത്തിയപ്പോള്‍ ആണ് കറണ്ട് മീറ്ററിന്റെ അടുത്ത് മരിച്ച നിലയില്‍ രമണിയെ കണ്ടത്. രാമപുരം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K