14 October, 2019 07:32:15 AM


അര നൂറ്റാണ്ട് തൃശൂർ പൂരത്തിൽ നിറസാന്നിധ്യമായിരുന്ന പാറ​മേ​ക്കാ​വ് രാ​ജേ​ന്ദ്ര​ൻ വിടചൊല്ലി



തൃ​ശൂ​ര്‍: പാ​റ​മേ​ക്കാ​വ് രാ​ജേ​ന്ദ്ര​ൻ എ​ന്ന ആ​ന ച​രി​ഞ്ഞു. തൃ​ശൂ​ർ പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ച​ട​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ള്ള കൊ​മ്പ​നാ​ണ് രാ​ജേ​ന്ദ്ര​ൻ. പ്രാ​യാ​ധി​ക്യ​ത്തെ തു​ട​ർ​ന്നാ​ണ് രാ​ജേ​ന്ദ്ര​ൻ ച​രി​ഞ്ഞ​ത്. പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലെ മേ​ല്‍​ശാ​ന്തി​യാ​യ വേ​ണാ​ട്ട് പ​ര​മേ​ശ്വ​ര​ന്‍ ന​മ്പൂ​തി​രി ഭ​ക്ത​രി​ല്‍​നി​ന്നും പ​ണം പി​രി​ച്ചെ​ടു​ത്താ​ണ് പാ​റ​മേ​ക്കാ​വ് രാ​ജേ​ന്ദ്ര​നെ വാ​ങ്ങി​യ​ത്. 1955ല്‍ ​പ​ത്തി​രി​പ്പാ​ല​യി​ല്‍​നി​ന്നാ​ണ് ഇ​വ​ന്‍ പാ​റ​മേ​ക്കാ​വി​ലെ​ത്തു​ന്ന​ത്. എ​ത്തു​മ്പോ​ള്‍ 12 വ​യ​സ്സാ​യി​രു​ന്നു പ്രാ​യം.


ലോ​റി​യി​ല്‍ ക​യ​റാ​ന്‍ കൂ​ട്ടാ​ക്കാ​ത്ത ആ​ന​ക​ളി​ലൊ​ന്നാ​യി​രു​ന്നു രാ​ജേ​ന്ദ്ര​ൻ. വെ​ടി​ക്കെ​ട്ടി​നെ പേ​ടി​യി​ല്ലാ​ത്ത​തി​നാ​ൽ തൃ​ശൂ​ര്‍ പൂ​രം വെ​ടി​ക്കെ​ട്ടി​നു പാ​റ​മേ​ക്കാ​വി​ന്‍റെ പ​ന്ത​ലി​ല്‍ നി​ന്നി​രു​ന്ന​തു രാ​ജേ​ന്ദ്ര​നാ​യി​രു​ന്നു. തൃ​ശൂ​രി​ല്‍​നി​ന്നും ഏ​ഷ്യാ​ഡി​നു പോ​യ ആ​ന​ക​ളി​ല്‍ ഒ​ന്നാ​ണ് രാ​ജേ​ന്ദ്ര​ന്‍. ‌ആ​ളു​ക​ളോ​ട് ഇ​ണ​ങ്ങി​നി​ല്‍​ക്കു​ന്ന പ്ര​കൃ​ത​മാ​യി​രു​ന്നു. 1967ല്‍ ​ആ​ണ് രാ​ജേ​ന്ദ്ര​ന്‍ ആ​ദ്യ​മാ​യി തൃ​ശൂ​ര്‍ പൂ​ര​ത്തി​നു പ​ങ്കെ​ടു​ത്ത​ത്. തൃ​ശൂ​ര്‍ പൂ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന്‍റെ അ​മ്പ​താം വാ​ര്‍​ഷി​കം ത​ട്ട​കം ആ​ഘോ​ഷി​ച്ചി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K