13 October, 2019 04:21:38 PM


മലപ്പുറം പന്താവൂരില്‍ സ്കൂള്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരന് ഗുരുതര പരിക്ക്



കുറ്റിപ്പുറം: പന്താവൂരില്‍ സ്കൂള്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ  പോലീസുകാരന് ഗുരുതര പരിക്ക്. പാലക്കാട് എആര്‍ ക്യാമ്പിലെ പോലീസുകാരനായ മലപ്പുറം വാഴയൂര്‍ സ്വദേശി മുക്താര്‍(30)നാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ മുക്താറിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


തൃശ്ശൂര്‍ - കുറ്റിപ്പുറം സംസ്ഥാനപാതയില്‍ പന്താവൂരില്‍ ഞായറാഴ്ച കാലത്ത് 11 മണിയോടെയാണ് അപകടം. എടപ്പാള്‍ ഭാഗത്ത് നിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന മുക്താര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് പോയിരുന്ന സ്കൂള്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K