12 October, 2019 11:10:49 PM


വിലങ്ങഴിച്ചപ്പോള്‍ രക്ഷപെടാന്‍ ശ്രമിച്ച പ്രതി ഓടിക്കയറിയത് മറ്റൊരു പോലീസ് സ്‌റ്റേഷനിലേക്ക്




കുന്നംകുളം: വൈദ്യപരിശോധനയ്ക്കിടെ രക്ഷപെടാന്‍ ശ്രമിച്ച പ്രതി ഓടിക്കയറിയത് മറ്റൊരു പോലീസ് സ്‌റ്റേഷനില്‍. അടിപിടി കേസില്‍ പ്രതിയായ വരടിയം സ്വദേശി ലിയോയാണ് രക്ഷപെടാന്‍ ശ്രമിച്ചത്. കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് ലിയോ ഓടി രക്ഷപെടാന്‍ ശ്രമിച്ചത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായി വൈദ്യ പരിശോധനയ്ക്ക് എത്തിച്ചതായിരുന്നു ഇയാളെ. വിലങ്ങ് അഴിച്ച തക്കത്തിന് ഇയാള്‍ ഓടി. കൂട്ടുപ്രതിയുമായി പിന്നാലെ പോലീസ് ഉദ്യോഗസ്ഥനും ഓടി. അതേസമയം ലിയോ ഓടിച്ചെന്ന് കയറിയത് സമീപത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക്. ഇതോടെ പോലീസുകാരന്‍ ഇയാളെ കയ്യോടെ പിടികൂടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K