10 October, 2019 03:53:53 PM


വാഹന പരിശോധനക്കിടെ എം.വി.ഐയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. ഇൻസ്പെക്ടർക്ക് പരുക്ക്.



കോട്ടക്കല്‍: വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ബൈക്ക് യാത്രികന്‍ ഇടിച്ചിട്ടു. മലപ്പുറം ആര്‍.ടി.ഒയിലെ എം.വി.ഐ ആസിം (41)നാണ് പരുക്കേറ്റത്. തലക്കും കാലിനും പരുക്കേറ്റ ഉദ്യോഗസ്ഥനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടക്കല്‍ രണ്ടത്താണിക്ക് സമീപമാണ് സംഭവം. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്ക് ആസിമിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം എതിരേ വന്ന വാഹനത്തിലിടിച്ച് മറിഞ്ഞു. ബൈക്ക് പൊലിസ് കസ്റ്റഡിയിലെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K