10 October, 2019 01:24:10 PM


ജോളിയുടെ അയല്‍വാസിയുടെ മരണത്തിലും സമാനത; കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ച്‌ ഭാര്യ



കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസ് അന്വേഷണം പുരോഗമിക്കവെ ജോളിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍. ജോളിയുടെ അയല്‍വാസിയുടെ മരണത്തിലും ജോളിക്ക് പങ്കുണ്ടെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അയല്‍വാസിയായ ബിച്ചുണ്ണിയുടെ മരണത്തിലെ സമാനതയാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. സംശയം പ്രകടിപ്പിച്ച്‌ ബിച്ചുണ്ണിയുടെ ഭാര്യ രംഗത്തെത്തിയിട്ടുണ്ട്.


ഭക്ഷണം കഴിച്ചതിന് ശേഷം കുഴഞ്ഞുവീണാണ് ജോളിയുടെ അയല്‍വാസിയും പ്ലംബറുമായിരുന്ന ബിച്ചുണ്ണി മരിച്ചത്. മരണത്തില്‍ സംശയമുണ്ടെന്ന് ബിച്ചുണ്ണിയുടെ സഹോദരി ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ജോളി കൂടുതല്‍ പേരെ ഇതേ രീതിയില്‍ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്ന് അന്വേഷണ സംഘം നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് രാമകൃഷ്ണന്‍റെ മരണത്തിലും ജോളിക്ക് പങ്കുള്ളതായി അന്വേഷണം സംഘം കണ്ടെത്തിയിരുന്നു.


ജോളിയുടെ ആദ്യഭര്‍ത്താവ് റോയി മരിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട ആളാണ് ബിച്ചുണ്ണി. ഇതിന് ശേഷമാണ് മറ്റ് മരണങ്ങള്‍ പോലെ ബിച്ചുണ്ണിയും ഭക്ഷണം കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് മരിച്ചത്. അന്വേഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബിച്ചുണ്ണിയെ ഇല്ലാതാക്കിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ സംശയം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K