10 October, 2019 12:55:45 PM


അതിരമ്പുഴയിലെ ബാറില്‍ കത്തികുത്ത്: മാരകമായി പരിക്കേറ്റ മാഞ്ഞൂര്‍ സ്വദേശി യുവാവ് ആശുപത്രിയിൽ



കോട്ടയം: അതിരമ്പുഴയിലെ ലയ ബാറിൽ യുവാക്കൾ തമ്മിലുണ്ടായ വാക്ക് തർക്കം കലാശിച്ചത് കത്തികുത്തില്‍. മാഞ്ഞൂർ സ്വദേശി അജിത്തിനാണ് (30) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അതിരമ്പുഴ സ്വദേശിയായ സുബിൻ ബെന്നി(30)യ്‌ക്കെതിരെ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ട് ആറരയോടെ അതിരമ്പുഴ ലയ ബാറിനുള്ളിലായിരുന്നു സംഭവം. 


ബാറിനുള്ളിൽ വച്ച് മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സുബിൻ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അജിത്തിനെ കുത്തുകയായിരുന്നു. കുത്തേറ്റ് പുളഞ്ഞ് നിലത്ത് അജിത്ത് വീണതോടെ സുബിൻ സംഭവ ലത്തു നിന്നും ഓടിരക്ഷപെട്ടു. തുടർന്ന് ബാർ ജീവനക്കാർ ചേർന്നാണ് കുത്തേറ്റ അജിത്തിനെ രക്ഷിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. മുൻപ് അജിത്തും സുബിനും തമ്മിൽ തർക്കമുണ്ടായിട്ടുണ്ട്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K