10 October, 2019 12:44:29 PM


'ജോളിയെ വെല്ലും വില്ലന്‍': ലൈംഗിക ബന്ധത്തിന് ശേഷം സയനൈഡ് നല്‍കി ഈ അധ്യാപകന്‍ കൊന്നത് 32 യുവതികളെ




മംഗളൂരു: കൂടത്തായിയിലെ കൂട്ടകൊലപാതകത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളി മംഗളൂരുവിലെ ഈ അധ്യാപകന്‍റെ ശിഷ്യയാണോ? ഒരു കുടുംബത്തിലെ ആറു പേരെയാണ് ജോളി സയനൈഡ് നല്‍കി കൊന്നത് കേരളത്തില്‍ കോളിളക്കം ഉണ്ടാക്കുമ്പോള്‍ സയനൈഡ് ഉപയോഗിച്ച്‌ 32 സ്ത്രീകളെ അതിവിദഗ്ധമായി കൊന്നുതള്ളിയ അധ്യാപകന്‍റെ കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തന്‍റെ ലൈഗിക സുഖത്തിനായി ഉപയോഗിച്ച ശേഷം ഗര്‍ഭ നിരോധന ഗുളികയില്‍ വിഷം പുരട്ടി നല്‍കി  പെണ്‍കുട്ടികളെ കൊന്നു തള്ളുകയായിരുന്നു മോഹന്‍ കുമാര്‍ എന്ന സയനൈഡ് മോഹന്‍ ചെയ്തിരുന്നത്.

കര്‍ണാടകയിലെയും കേരളത്തിലെയും സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ വഞ്ചന. മംഗളൂരിവിലെ പ്രൈമറി സ്കൂള്‍ അധ്യാപകനായ മോഹന്‍ കുമാര്‍ പ്രണയം നടിച്ചു പെണ്‍കുട്ടികളെ ആദ്യം വശത്താക്കും. ശേഷം വിവാഹ വാഗ്ദാനം നല്‍കി അവരെ ഹോട്ടലുകളില്‍ എത്തിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം അവര്‍ക്ക് നേരത്തെ കയ്യില്‍ കരുതിയിരുന്ന സയനൈഡ് പുരട്ടിയ ഗര്‍ഭനിരോധ ഗുളിക കൈമാറുകയായിരുന്നു മോഹന്‍ കുമാറിന്‍റെ രീതി. 


ലൈംഗിക ബന്ധത്തിന് ശേഷം യുവതികളേയും കൊണ്ട് മോഹന്‍കുമാര്‍ പുറത്തിറങ്ങി തൊട്ടടുത്ത ബസ് സ്റ്റാന്‍ഡ് ലക്ഷ്യമാക്കി നീങ്ങും. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പ്രകാരം ഗുളിക നല്‍കി അവരോട് നേരെ കാണുന്ന ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയിലേക്ക് പോയി കഴിച്ചിട്ടു വരാന്‍ ആവശ്യപ്പെടും.നേരത്തെ സയനൈഡ് പുരട്ടിവെച്ചിട്ടുള്ള ആ ഗുളിക കഴിക്കുന്നതോടെ പെണ്‍കുട്ടിക്ക് തല്‍ക്ഷണം അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും അവര്‍ ആ ശുചിമുറിക്ക് ഉള്ളില്‍ തന്നെ മരിച്ചു വീഴുകയും ചെയ്യും.


യുവതികള്‍ ശുചിമുറിയിലേക്ക് പോവുന്നതിനു പിന്നാലെ മോഹന്‍ മാസ്റ്റര്‍ തിരികെ ഹോട്ടലിലേക്ക് ചെന്ന് അവരുടെ വിലപിടിപ്പുള്ള സ്വര്‍ണ്ണവും പണവുമെടുത്തു സ്ഥലം വിടുകയും അടുത്ത ഇരയെ തേടുകയും ചെയ്യും. കര്‍ണാടകയുടെ പലഭാഗത്തുനിന്നായി മൃതദേഹങ്ങള്‍ കണ്ടെത്തിയതും കൊണ്ടും അവയെല്ലാം ബസ് സ്റ്റാന്‍ഡിലെ ശുചിമുറികളില്‍ നിന്നും ലഭിച്ചത് കൊണ്ടും പോലീസ് തുടക്കത്തില്‍ സംശയിച്ചില്ല. പോരാത്തതിന് ശുചിമുറികള്‍ അകത്ത് നിന്ന് കുറ്റിയിട്ടതിനാലും ആത്മഹത്യ എന്ന രീതിയിലേക്ക് മാറി.


എല്ലാവരും മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടും ആറു വര്‍ഷത്തോളം പൊലീസുകാര്‍ അതേപറ്റി അന്വേഷിച്ചില്ല. മോഹന്‍ കുമാറിന്‍റെ പത്തൊന്‍പതാമത്തെ ഇരയായ അനിത എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസില്‍ ആദ്യ അന്വേഷണം ഉണ്ടാവുന്നത്. അനിത അയല്‍വാസിയായ ഒരു മുസ്ലിം യുവാവിനോടൊപ്പം ഒളിച്ചോടിയെന്നായിരുന്നു ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നത്. ഈ സംഭവത്തില്‍ വര്‍ഗിയ കലാപങ്ങളിലേക്ക് വരെ കാര്യങ്ങള്‍ നീണ്ടപ്പോഴാണ് പോലീസ് അന്വേഷ​ണം കാര്യക്ഷമമാക്കിയത്.


അനിതയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് കേസില്‍ പ്രധാനപ്പെട്ട വഴിത്തിരിവുണ്ടാവുന്നത്. അതോടെയാണ് ഫോണ്‍ കോളുകളുടെ ഉടമയായ മോഹന്‍ കുമാറിനെ പിടികൂടാന്‍ പോലീസിന് സാധിച്ചത്. വര്‍ഷങ്ങളുടെ ഇടവേളകളില്‍ തന്നെയാണ് മോഹന്‍ കുമാര്‍ കൊലപാതകങ്ങള്‍ നടത്തിയത്. ഒരു കൊലപാതകം കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞാണ് അടുത്ത പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുക. ഒരു അധ്യാപകനായതുകൊണ്ട് ഇയാളെ തെറ്റായ രീതിയില്‍ ഒരു പെണ്‍കുട്ടിയും സംശയിച്ചില്ല. അത് മുതലെടുത്തു അവരുമായി രതിയിലേര്‍പ്പെട്ട ശേഷം കൊല്ലുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K