08 October, 2019 01:39:46 AM


ജോ​ളി കു​ടു​ക്കാ​ന്‍‌ ശ്ര​മി​ക്കു​ന്നു; ആരുടെയോ തിരക്കഥ അനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ഷാജു




കോഴിക്കോട്: കൂ​ട​ത്താ​യി കൊ​ല​ക്കേ​സി​ല്‍ ത​ന്നെ കു​ടു​ക്കാ​ന്‍ മു​ഖ്യ​പ്ര​തി ജോ​ളി ശ്ര​മി​ക്കു​ന്നെ​ന്ന് ഷാ​ജു. കൊ​ല ചെ​യ്യാ​ന്‍ ജോ​ളി​ക്ക് സ​ഹാ​യം ന​ല്‍​കി​യെ​ന്ന് താ​ന്‍ മൊ​ഴി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ജോ​ളി​യു​ടെ ഭ​ര്‍​ത്താ​വാ​യ ഷാ​ജു പ​റ​ഞ്ഞു. താ​ന്‍ നി​ര​പ​രാ​ധി​യാ​ണ്. എ​ന്നാ​ല്‍ ജീ​വി​ത​ത്തി​ല്‍ ത​നി​ക്ക് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി. കൂടത്തായി കൊലപാതക പരമ്പരയില്‍ തന്നെ കുരുക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നുവെന്ന് ഷാ​ജു പറഞ്ഞു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു വിട്ടയച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാജു. 


ജോളി തന്നെ ചതിക്കുകയായിരുന്നു. കൊല ചെയ്യാന്‍ ജോളിയെ സഹായിച്ചെന്ന് മൊഴി കൊടുത്തിട്ടില്ല. ജോളിക്കു മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടാകാം. ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. തനിക്കെതിരെ മൊഴിയുണ്ടെന്ന പ്രചാരണം തന്നെ കുരുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ്. റോയിയുടെ ബന്ധുക്കളുടെ പ്രസ്താവനകളും സംശയം ബലപ്പെടുത്തുന്നതാണെന്നും ഷാജു പറഞ്ഞു.


കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് ചോദിച്ചറിഞ്ഞെന്നും ഷാജു പറഞ്ഞു. ത​ന്‍റെ മ​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്താ​തി​രു​ന്ന​ത് പി​ഞ്ച് കു​ഞ്ഞാ​യി​രു​ന്ന​തു ​കൊ​ണ്ടാ​ണ്. പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്യേ​ണ്ടി​യി​രു​ന്നെ​ന്ന് ഇ​പ്പോ​ള്‍ തോ​ന്നു​ന്നു. ജോ​ളി​ക്ക് മ​റ്റാ​രു​ടെ​യെ​ങ്കി​ലും പി​ന്തു​ണ ല​ഭി​ച്ചി​ട്ടു​ണ്ടാ​കാം. റോ​മോ​യു​ടെ​യും റെ​ഞ്ചി​യു​ടേ​യും മൊ​ഴി​ക​ള്‍ തി​ര​ക്ക​ഥ​യ്ക്ക​നു​സ​രി​ച്ചാ​ണെ​ന്നും ഷാ​ജു പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K