03 October, 2019 01:34:19 PM


കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി 628 അനധികൃത നിര്‍മാണങ്ങള്‍: പൊളിക്കുവാന്‍ നോട്ടീസ്



കൊച്ചി: വേമ്പനാട് കായല്‍ തീരത്തെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുമെന്ന് സര്‍ക്കാര്‍. നിയമലംഘനങ്ങളുടെ  വിവരങ്ങള്‍ തദ്ദേശവകുപ്പ് ഹൈക്കോടതിയില്‍  നല്‍കി. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി 628 നിര്‍മാണങ്ങള്‍ അനധികൃതമെന്ന് കണ്ടെത്തല്‍.  ഇവ പൊളിച്ചു നീക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.  628 അനധികൃതനിര്‍മാണങ്ങളില്‍  അഞ്ചെണ്ണം റിസോര്‍ട്ടുകളാണ്.  കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K