29 December, 2015 02:18:45 PM


അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ കൂലി കിട്ടാത്തതില്‍ പ്രതിഷേധ പ്രകടനം നടത്തി



കോട്ടക്കല്‍:അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ കൂലി കിട്ടാത്തതില്‍ പ്രതിഷേധിച്ച് നഗരസഭ ഓഫീസില്‍ എത്തി. കോട്ടക്കല്‍ നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ തൊഴില്‍ ചെയ്യുന്ന ഖദീജ, സൈനബ, തുമ്പാരിച്ചി, കുറുമ്പ, റസിയ, ആമിനു എന്നിവരാണ് പ്രതിഷേധവുമായി ഓഫിസില്‍ എത്തിയത്.

300 രൂപ ദിവസവേതനമുള്ള ഇവര്‍ക്ക് ആഗസ്റ്റ് 10 മുതല്‍ കൂലി ലഭിച്ചിട്ടില്ലെന്നും പറഞ്ഞാണ് കോട്ടക്കല്‍ നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ തൊഴില്‍ ചെയ്യുന്ന ഖദീജ, സൈനബ, തുമ്പാരിച്ചി, കുറുമ്പ, റസിയ, ആമിനു എന്നിവരാണ് പ്രതിഷേധവുമായി ഓഫിസില്‍ എത്തിയത്. 

 ചെയര്‍മാന്‍ കെ.കെ. നാസര്‍, സെക്രട്ടറി കെ.കെ. മനോജ് എന്നിവരുമായി ചര്‍ച്ച നടത്തുകയും അതിനെ തുടര്‍ന്ന് 31 നകം പണം നല്‍കാമെന്ന ഉറപ്പിലാണ് സ്ത്രീകള്‍ മടങ്ങിയത്. 








Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K