23 September, 2019 10:01:33 PM


പെരിയ ഇരട്ടക്കൊല : സിപിഎം നേതാക്കള്‍ക്ക് ക്ലീന്‍ ചീറ്റ് നല്‍കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്


Periya Murder, Crime Branch, CPM, High Court


കൊച്ചി : പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസിന് പ്രവര്‍ത്തകള്‍ കൊല്ലപ്പെട്ട് കേസില്‍ സിപിഎം നേതാക്കളെ കുറ്റ വിമുക്തരാക്കാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമനും വിപിപി മുസ്തഫയ്ക്കും ക്ലീന്‍ ചീറ്റ് നല്‍കിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ അന്വേഷ്ണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കൊല്ലപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് നിലപാട് വ്യക്തമാക്കിയത്.

കൊലപാതകത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് പങ്കില്ല. സിപിഎം ജില്ലാ നേതാവ് വിപിപി മുസ്തഫയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും ​ ഹൈക്കോടതിയെ അറിയിച്ചു. ഒന്നാംപ്രതി പീതാംബരന്റെ വ്യക്തിവിരോധമാണ് പെരിയയിലെ കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

പീതാംബരനടക്കം പതിനാല് പേരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സജി സി ജോര്‍ജ്, സുരേഷ്, അനില്‍ കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ്, മുരളി, രഞ്ജിത്ത്, പ്രദീപന്‍, മണികഠ്ണന്‍, ബാലകൃഷ്ണന്‍ എന്‍, മണികഠ്ണന്‍ ബി എന്നിവരാണ് മറ്റ് പ്രതികള്‍. കേസില്‍ അന്വേഷണ ചുമതലയുള്ള മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് കുമാറാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കേസ് ഡയറിയും ഹാജരാക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ഏച്ചിലടുക്കം റോഡിന് സമീപം കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ ശരത്ത് ലാലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃപേഷും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K