19 September, 2019 08:02:53 PM


കോഴിക്കോട് രാത്രിയില്‍ റോഡ് മുറിച്ച് കടന്നയാള്‍ ബൈക്കുകള്‍ കയറിയിറങ്ങി മരിച്ചു



കോഴിക്കോട്: വെള്ളിപറമ്പില്‍ രാത്രിയില്‍ റോഡ് മുറിച്ച് കടന്നയാള്‍ ബൈക്കിടിച്ച് മരിച്ചു. ഇടിച്ചു വീഴ്ത്തിയ ബൈക്ക് നിര്‍ത്താതെ പോയി. പരിക്കേറ്റ് റോഡില്‍ കിടന്നയാളുടെ ശരീരത്തിലൂടെ മറ്റൊരു ബൈക്കും കയറിയിറങ്ങി. ഈ ബൈക്കും നിര്‍ത്താതെ പോയി. ചേവായൂര്‍ സ്വദേശി ഷാജിബാണ് മരിച്ചത്. കഴിഞ്ഞ രാത്രി ഒരു മണിയോടെയാണ് സംഭവം. ഇന്ന് രാവിലെയാണ് ഷാജിബ് മരിച്ചത്. 

ബൈക്കിടിച്ച് റോഡില്‍ രക്തം വാര്‍ന്ന് കിടന്നയാളെ ആളുകള്‍ ഓടിക്കൂടി ഈ വഴി വന്ന ആംബുലന്‍സില്‍ കയറ്റി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആദ്യം ബൈക്കിടിച്ചപ്പോള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത് ഷാജിബിന്‍റെ ശരീരത്തിലൂടെ ബൈക്ക് കയറിയിറങ്ങിയത്. രണ്ട് ബൈക്ക് യാത്രികരും നിര്‍ത്താതെ പോവുകയും ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K