19 September, 2019 07:40:50 PM


പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി: ആരോപണം ആവര്‍ത്തിച്ച് സൂരജ്; ഇ​ബ്രാ​ഹിംകു​ഞ്ഞി​നെ​ അറസ്റ്റ് ചെയ്യാന്‍ നീക്കം



കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിംകു​ഞ്ഞി​നെ​തി​രേ ആ​രോ​പ​ണം ആ​വ​ർ​ത്തി​ച്ച് മു​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി​യും കേ​സി​ൽ പ്ര​തി​ക​ളി​ലൊ​രാ​ളു​മാ​യ ടി.​ഒ. സൂ​ര​ജ്. മേ​ൽ​പാ​ലം നി​ർ​മി​ച്ച സ്വ​കാ​ര്യ കമ്പ​നി​ക്ക് മു​ൻ​കൂ​റാ​യി പ​ണം ന​ൽ​കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത് മ​ന്ത്രി​യാ​യി​രു​ന്ന ഇ​ബ്രാ​ഹിംകു​ഞ്ഞാ​ണെ​ന്നാ​ണു സൂ​ര​ജ് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ എം​ഡി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഹ​നീ​ഷാ​ണ് തു​ക അ​നു​വ​ദി​ക്കാ​ൻ ശു​പാ​ർ​ശ ചെ​യ്ത​തെ​ന്നും സൂ​ര​ജ് ആ​വ​ർ​ത്തി​ക്കുന്നു.



ജയിലില്‍ ക​ഴി​യു​ന്ന സൂ​ര​ജ് അ​ട​ക്ക​മു​ള്ള​വ​രു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ഇ​ന്നു അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​പോ​കുമ്പോ​ഴാ​യി​രു​ന്നു പ്ര​തി​ക​ര​ണം. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി അ​വ​ധി​യാ​യ​തി​നാ​ൽ കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന ക്യാമ്പ് സിറ്റിംഗിലേക്കാണ് പ്ര​തി​ക​ളെ എ​ത്തി​ച്ച​ത്. പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ നി​ല​വി​ൽ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. കേ​സി​ൽ സൂ​ര​ജ് അ​ട​ക്കം നാ​ല് പ്ര​തി​ക​ളെയാണ് വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നത്. 


ഇതിനിടെ ടി.ഒ.സൂരജിന്‍റെ മൊഴിയും വിജിലൻസിന് ലഭിച്ച രേഖകളുടെയും അടിസ്ഥാനത്തില്‍ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ വിജിലൻസ് നീക്കം തുടങ്ങി. പാലം പണിയുമായി ബന്ധപ്പെട്ട അഴിമതി പണം മന്ത്രിയിലേക്ക് എത്തിയതിന്‍റെ ഉൾപ്പടെയുള്ള തെളിവുകൾ വിജിലൻസ് ശേഖരിച്ചുവെന്നാണ് സൂചന. എന്നാൽ ഇക്കാര്യം വിജിലൻസ് വൃത്തങ്ങൾ സ്ഥിരീകരിക്കുന്നില്ല. അതിനിടെ കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തിന്‍റെ യോഗം വിജിലൻസ് ഡയറക്ടർ വിളിച്ചിട്ടുണ്ട്. അറസ്റ്റിന് മുന്നോടിയായാണ് യോഗം നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം. 


ഒ​രു​ ത​വ​ണ ചോ​ദ്യം ചെ​യ്ത ഇ​ബ്രാ​ഹിം​കു​ഞ്ഞി​നോ​ട് വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ത് നീ​ണ്ടു പോ​വു​ക​യാണ്. മുൻമന്ത്രിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റിലേക്ക് നീങ്ങാനാണ് വിജിലൻസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. അതേസമയം പാലാ ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സമയത്ത് യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന്‍റെ മുൻ മന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് മുന്നണിക്ക് വലിയ സമ്മർദ്ദമുണ്ടാക്കും. ഇടതു കേന്ദ്രങ്ങൾ ഇത് പ്രചാരണ വിഷയമാക്കാൻ തുടങ്ങിയതോടെ പ്രതിരോധവുമായി യുഡിഎഫും രംഗത്തുവന്നിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K