29 December, 2015 02:04:48 PM


റോഡരികില്‍ ചുക്ക് കാപ്പിയും ട്രാഫിക് നിയമ ബോധവത്കരണവും



മലപ്പുറം: 'ചേട്ടാ ഒരു മിനിറ്റ്' ഒന്നു വണ്ടി നിര്‍ത്തൂവെന്ന് പറഞ്ഞ് എടപ്പാള്‍ ജങ്ഷനിലെ തൃശൂര്‍ റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു സംഘം യുവാക്കള്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി. വാഹനത്തിലുള്ളവര്‍ക്കെല്ലാം നല്ല ചുക്കുകാപ്പിയും ഡ്രൈവിങ്ങില്‍ പാലിക്കേണ്ട മര്യാദകളും, നിബന്ധനകളും ഉള്‍ക്കൊള്ളിച്ച ലഘുലേഖയും യുവാക്കള്‍ വിതരണം ചെയ്തു.

രാത്രികാലങ്ങളില്‍ എടപ്പാള്‍ മേഖലയില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബ്ളഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയാണ് രാത്രിയിലെ വാഹന യാത്രികര്‍ക്ക് ഉറക്കച്ചടവ് ഇല്ലാതാക്കാന്‍ ചുക്കുക്കാപ്പി വിതരണം ചെയ്തത്. ഹൈവേ എസ്.ഐ ധനരാജ് ഉദ്ഘാടനം ചെയ്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K