15 September, 2019 04:33:16 PM


ആന്ധ്രാപ്രദേശിലെ ​ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് ഏഴ് മരണം; മുപ്പതിലധികം പേരെ കാണാതായി



ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ​ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് ഏഴ് മരണം. മുപ്പതിലധികം പേരെ കാണാതായി. ടൂറിസ്റ്റുകൾ കയറിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 11 ജീവനക്കാരടക്കം 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില് 25 പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി ദുരന്തനിവാരണ സേന തെരച്ചിൽ തുടരുകയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K