13 September, 2019 02:01:00 PM


ഹോര്‍ഡിംഗ് അടര്‍ന്നുവീണ് സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം; വ്യാപക പ്രതിഷേധം




ചെന്നൈ: എഐഎഡിഎംകെയുടെ ഹോർഡിംഗ് ഇളകി വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ ഐടി ഉദ്യോഗസ്ഥയായ യുവതി മരിക്കാനിടയായതിൽ വ്യാപക പ്രതിഷേധം. റോഡിലെ ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഹോർഡിങ് പതിച്ച് ശുഭശ്രീ(23)യാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശുഭശ്രീ. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ശുഭശ്രീയുടെ മുകളിലേക്ക് ഹോർഡിങ് മറിഞ്ഞു വീഴുകയായിരുന്നു.


വാഹനത്തോടൊപ്പം റോഡിൽ വീണ ശുഭശ്രീയുടെ മുകളിലൂടെ പിന്നാലെ വന്ന ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ശുഭശ്രീ മരിച്ചിരുന്നു. ക്രോംപെട്ട് സ്വദേശിനിയാണ്. ഹോർഡിങ് നിർമിച്ചു നൽകിയ പ്രസ് താൽക്കാലികമായി സീൽ ചെയ്തിട്ടുണ്ട്. എന്നാൽ പ്രാദേശികനേതാവിനെതിരെ ഇതു വരെ കേസെടുക്കാത്തത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K