11 September, 2019 10:22:50 PM


അംഗനവാടി ജീവനക്കാരിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് നാട്ടുകാരുടെ മര്‍ദ്ദനം




നാമക്കല്‍: സ്‍കൂള്‍ പരിസരത്ത് അംഗനവാടി ജീവനക്കാരിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപകനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. എസ് ഉദുപ്പം ഗ്രാമത്തിനു സമീപത്തെ സര്‍ക്കാര്‍ സ്‍കൂള്‍ പരിസരത്താണ് സംഭവം. ചൊവ്വാഴ്ച സ്‍കൂള്‍ വിട്ടതിനു ശേഷമായിരുന്നു അധ്യാപകന്‍ പിടിയിലാകുന്നത്. തമിഴ്നാട്ടിലെ ഉദുപ്പം സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. വി ശരവണന്‍ എന്ന അധ്യാപകനെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചതെന്ന് സംഭവം അന്വേഷിച്ച പുദനസണ്ഡെെ പൊലീസ് തിരിച്ചറിഞ്ഞു.


ശരവണനും അംഗനവാടി ജീവനക്കാരിയും തമ്മില്‍ നേരത്തെ തന്നെ ബന്ധത്തിലായിരുന്നെന്നും സ്‍കൂള്‍ സമയം കഴിഞ്ഞ് ഇവരെ നേരത്തെയും പരിസരത്ത് പിടികൂടിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. സ്‍കൂള്‍ പരിസരത്ത് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന്‍റെ പേരില്‍ ശരവണനെയും ജയന്തിയെയും നേരത്തെ തന്നെ താക്കീത് ചെയ്തിട്ടുണ്ടെന്ന് സ്‍കൂളിലെ പ്രധാനധ്യാപകന്‍ കെ ജയരാജ് പറഞ്ഞു. അധ്യാപകനും ജീവനക്കാരിയും സ്‍കൂളിലുണ്ടെന്ന് അറിഞ്ഞ നാട്ടുകാര്‍ സ്ഥലത്തെത്തി ശരവണനെ വളഞ്ഞ് വെയ്ക്കുകയായിരുന്നു.


സംഭവത്തെക്കുറിച്ച് വിശദീകരണമാവശ്യപ്പെട്ട് ശരവണിന് നോട്ടീസ് നല്‍കുകയും ജീവനക്കാരിക്കെതിരെ കര്‍ശന നടപടിയാവശ്യപ്പെട്ട് അംഗനവാടി അധികൃതര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് പ്രധാനധ്യാപകന്‍ പറയുന്നു.
വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഉപദേശം തേടിയശേഷം അധ്യാപകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പ്രധാനാധ്യാപകന്‍ വ്യക്തമാക്കി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K