06 September, 2019 06:22:34 PM


ആര്‍ഭാടങ്ങളില്ലാതെ 'ഓണസമൃദ്ധി 2019' ഉദ്ഘാടനം: ഏറ്റുമാനൂരില്‍ വിപണി ശനിയാഴ്ച മുതല്‍



ഏറ്റുമാനൂര്‍: പാലാ ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ കൃഷി ഭവനുകളുടെ കീഴില്‍ ജില്ലയില്‍ ആരംഭിക്കുന്ന 'ഓണസമൃദ്ധി 2019' ഓണവിപണികളുടെ ഉദ്ഘാടനം നടക്കുക ആര്‍ഭാടങ്ങളില്ലാതെ. എല്ലായിടത്തും ആദ്യവില്‍പ്പന നടത്തികൊണ്ടുള്ള ഉദ്ഘാടനം മാത്രമേ പാടുള്ളൂവെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇറക്കിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.


ഏറ്റുമാനൂര്‍ കൃഷിഭവന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ ഓണവിപണി ശനിയാഴ്ച 3 മണിക്ക് നഗരസഭാ മന്ദിരത്തോട് ചേര്‍ന്നുള്ള കുടുംബശ്രീ ഓഫീസിന് മുന്നില്‍ പ്രവര്‍ത്തനമാരംഭിക്കും. സെപ്തംബര്‍ 10 വരെയാണ് പ്രവര്‍ത്തിക്കുകയെന്ന് കൃഷി ഓഫീസര്‍ വി.ജെ.കവിത അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K