06 September, 2019 01:14:09 AM


പാലാ ഉപതിരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധന കഴിഞ്ഞു; മത്സര രംഗത്ത് 14 സ്ഥാനാര്‍ഥികള്‍



പാലാ: നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം മത്സര രംഗത്തുള്ളത് 14 സ്ഥാനാര്‍ഥികള്‍. പത്രിക നല്‍കിയിരുന്ന 17 പേരില്‍ രണ്ടു പേര്‍ സൂക്ഷ്മപരിശോധനയില്‍ പത്രിക തള്ളിയതിനെത്തുടര്‍ന്നാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത്. ഒരാള്‍ പരിശോധനയ്ക്കു ശേഷം പത്രിക പിന്‍വലിക്കുകയും ചെയ്തു.


സ്വതന്ത്ര സ്ഥാനാര്‍ഥികളായ ഡോ. കെ. പത്മരാജന്‍, ബി.ജെ.പി. ഡമ്മി സ്ഥാനാര്‍ഥി ശശികുമാര്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ജോസഫ് സെബാസ്റ്റ്യനാണ് പത്രിക പിന്‍വലിച്ചത്. അഡ്വ. ജോസ് ടോം, ബേബി മത്തായി എന്നിവര്‍ കേരളാ കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥികളായി നല്‍കിയിരുന്ന പത്രിക കള്‍ തള്ളിയെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ഥികളായി സമര്‍പ്പിച്ച പത്രികകള്‍ അംഗീകരിച്ചു.


വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) എസ്. ശിവപ്രസാദിന്‍റെ നേതൃത്വത്തിലായിരുന്നു സൂക്ഷ്മ പരിശോധന.
പത്രികകള്‍ സെപ്റ്റംബര്‍ ഏഴു വരെ പിന്‍വലിക്കാം. നിലവിലുള്ള സ്ഥാനാര്‍ഥികളുടെ വിവരം ചുവടെ.

1.മാണി സി. കാപ്പന്‍ (എന്‍.സി.പി)
2.ജോര്‍ജ് ഫ്രാന്‍സീസ്(സ്വതന്ത്രന്‍)
3.ബാബു ജോസഫ്(സ്വതന്ത്രന്‍)
4.ഇഗ്നേഷ്യസ് ഇല്ലിമൂട്ടില്‍(സ്വതന്ത്രന്‍)
5.അഡ്വ. ജോസ് ടോം(സ്വതന്ത്രന്‍)
6.ഹരി(ബി.ജെ.പി)
7.മജു(സ്വതന്ത്രന്‍)
8.ബേബി മത്തായി(സ്വതന്ത്രന്‍)
9.ജോബി തോമസ്(സ്വതന്ത്രന്‍)
10.സി.ജെ. ഫിലിപ്പ്(സ്വതന്ത്രന്‍)
11.ജോസഫ് ജേക്കബ്(സ്വതന്ത്രന്‍)
12.സുനില്‍കുമാര്‍(സ്വതന്ത്രന്‍)
13.ടോം തോമസ് (സ്വതന്ത്രന്‍)
14.ജോമോന്‍ ജോസഫ്(സ്വതന്ത്രന്‍)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K