02 September, 2019 11:34:22 AM


തിരുവനന്തപുരം ആര്‍ട്‌സ് കോളജിലും എറണാകുളം മഹാരാജാസ് കോളജിലും മടപ്പള്ളിയിലും ഇടിമുറികള്‍



തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ മാത്രമല്ല ഇടിമുറിയെന്ന് സ്വതന്ത്ര ജഡീഷ്യല്‍ കമ്മീഷന്‍. തിരുവനന്തപുരം ആര്‍ട്‌സ് കോളജിലും മടപ്പള്ളി കോളജിലും, എറണാകുളം മഹാരാജാസ് കോളജിലും ഇടിമുറികള്‍ ഉള്ളതായി വിദ്യാര്‍ത്ഥികള്‍ പരാതിപെട്ടുവെന്ന് ജസ്റ്റിസ് ഷംസുദീന്‍ കമ്മീഷന്‍ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച്‌ കമ്മീഷന്‍ ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.


ഇതേതുടര്‍ന്ന് അസംഘടിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പരാതി നല്‍കാന്‍ കഴിയുന്നില്ല. പലയിടങ്ങളിലും യൂണിയന്‍ ഓഫീസുകളാണ് ഇടിമുറികളായി പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജുഡീഷ്യല്‍ നിയമ പരിപാലന സമിതി രുപീകരിക്കണമെന്നും ശുപാര്‍ശയുണ്ട്.യൂണിവേഴ്‌സിറ്റി കോളജ് ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ 'സേവ് യൂണിവേഴ്‌സിറ്റി കോളജ് ക്യാമ്പയിന്‍ കമ്മിറ്റി'യാണ് കമ്മീഷന്‍ രൂപീകരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K