29 August, 2019 04:12:04 PM


വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ഡ്യൂട്ടിക്കിടയില്‍ കുത്തേറ്റു; സംഭവം എട്ടിമട റയിൽവേ സ്റ്റേഷനിൽ




പാലക്കാട്: മലയാളിയായ വനിതാ റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് കുത്തേറ്റു. കോയമ്പത്തൂരിനടുത്ത് എട്ടിമട റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെയാണ് അഞ്ജന എന്ന സ്റ്റേഷൻ മാസ്റ്റർക്ക് കുത്തേറ്റത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ മോട്ടോർ ഓൺ ചെയ്യുന്നതിനായി പുറത്ത് പോയ സമയത്താണ് അക്രമി സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലെത്തിയത്. അക്രമി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെറുക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിലും നെഞ്ചിലും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.

സഹജീവനക്കാരൻ തിരിച്ചെത്തുന്നത് കണ്ട് ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. മോഷണശ്രമമായിരുന്നു അക്രമിയുടെ ഉദ്ദേശ്യമെന്ന് കരുതുന്നു. അഞ്ജനയെ പാലക്കാട് റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K