25 August, 2019 12:06:16 AM


മലപ്പുറത്ത് യുപി സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: അധ്യാപകനെതിരെ കേസ്



മലപ്പുറം: അധ്യാപകൻ സ്കൂൾ വിദ്യാർത്ഥിനിയെ പീഢിപ്പിച്ച് ഗർഭിണിയാക്കി. മലപ്പുറം പുത്തൂർ പള്ളിക്കലാണ് സംഭവം. സ്കൂളിലെ താൽക്കാലിക അധ്യാപകൻ മസൂദിനെതിരെ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. മസൂദ് അഞ്ചാം ക്ലാസിൽ താൻ പഠിപ്പിച്ച പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. കുറച്ചു നാളായി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ രക്ഷിതാക്കൾ ഒരു സ്കാനിംഗ് സെന്‍ററില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയെന്ന് വ്യക്തമായത്. സ്കാനിംഗ് സെന്‍ററില്‍ നിന്ന് വിവരമറിഞ്ഞ  ഉടനടി തേഞ്ഞിപ്പലം പൊലീസ്  സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.


പ്രതിക്കെതിരെ പോക്സോ വകുപ്പും ഐപിസി 376 പ്രകാരം ബലാൽസംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്. തേഞ്ഞിപ്പലം സിഐയുടെ നേതൃത്വത്തിലുള്ള സംഘം മസൂദിന്‍റെ വീട്ടിലെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തന്‍റെ ബന്ധുവായ മറ്റൊരു അധ്യാപകന്‍റെ വീട്ടിൽ എത്തിയപ്പോഴാണ് മസൂദ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.  അതേസമയം പൊലീസ് കേസെടുത്ത ശേഷമാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് സ്കൂളിലെ പ്രധാന അധ്യാപകൻ പറഞ്ഞു. മസൂദിനായി അന്വേഷണം ഊർജിതമാക്കിയതായി തേഞ്ഞിപ്പലം ഡിവൈഎസ്‍പി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K