20 August, 2019 06:35:03 PM


എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍റെ മരണം; മുന്‍ ഡെപ്യൂട്ടി കമാൻഡന്‍റ് അറസ്റ്റില്‍



പാലക്കാട് : കല്ലേക്കാട് എആർ ക്യാമ്പിലെ പോലീസുകാരനായ കുമാറിന്‍റെ മരണത്തിൽ മുൻ ഡെപ്യുട്ടി കുമാൻഡർ എസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണകുറ്റത്തിനാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ രണ്ട് എഎസ്ഐ മാരടക്കം 7 പോലീസുദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു.

അന്വേഷണത്തിൽ വേഗത പോരെന്ന പരാതിയുമായി കുമാറിന്റെ ഭാര്യയും ബന്ധുക്കളും ക്രൈംബ്രാഞ്ച് ഓഫീസിൽ വന്നിരുന്നു. അതിനുശേഷം 12 മണിക്ക് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തി ഒന്നരയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുമാറിന്റെ ആത്മഹത്യാ കുറിപ്പിലെയും ഭാര്യയുടെ പരാതിയിലെയും ആരോപണങ്ങൾ കണക്കിലെടുത്താണ് അറസ്റ്റ്.

കുമാറിനെ നഗ്നനാക്കി മർദ്ദിക്കുകയും ജാതീയമായി ആക്ഷേപിക്കുകയും ആദിവാസിയായ കുമാറിനെ ഉന്നത ഉദ്യോഗസ്ഥരടക്കം നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ക്യാമ്പിൽ ജാതി വിവേചനം ഉണ്ടായിരുന്നെന്നും കുമാറിന്റെ ഭാര്യ സജിനി നേരത്തെ ആരോപിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K