18 August, 2019 11:59:07 AM


സിനിമ, സീരിയല്‍ നടിമാരും ലഭ്യം; പോലീസിന് സംശയം തോന്നിക്കാതെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങൾ



തിരുവനന്തപുരം: പലപ്രാവശ്യം പല വമ്പന്‍ പെണ്‍വാണിഭ സംഘങ്ങളെ പിടികൂടിയിട്ടും ഇത്തരം സംഘങ്ങള്‍ സംസ്ഥാനത്തും രാജ്യത്തുടനീളവും  ഇപ്പോഴും  സജീവം. ലുക്ക് ഔട്ട് ഗേള്‍സ്, ഹാപ്പി, ഹാപ്പി എന്‍ഡിംഗ്‌സ് തുടങ്ങിയ പേരുകളിലാണ് അശ്ലീല സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളുടെ ഇടപാടുകള്‍ പൊടിപൂരമായി നടക്കുന്നത്. പല പ്രാവശ്യം പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധരായവര്‍ തന്നെയാണ് പുതിയ സൈറ്റുകള്‍ക്ക് പിന്നിലും എന്നാണ് സൂചന. ചില സൈറ്റുകളില്‍ സിനിമ സീരിയല്‍ നടിമാരുടെ മുഖ ചിത്രവും ചേര്‍ത്തിട്ടുണ്ട്. മല്ലു മൂവി ആക്ട്രസ് അവയിലബിള്‍ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.


നേരത്തെ ചുംബനസമര നായകനും ഭാര്യയും പെണ്‍വാണിഭത്തിന്‍റെ പേരില്‍ പിടിയിലായതോടെയാണ് ഇത്തരം സംഘങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുന്നത്. പിന്നീട് വാരാപ്പുഴ പെണ്‍വാണിഭ കേസില്‍ പ്രതി ജോഷി ജോസഫും മകന്‍ ജോയ്‌സ് ജോസഫും ഉള്‍പ്പെടെ പിടിയിലായതോടെ പിന്നീട് നിരവധി പേര്‍ പോലീസ് വലയില്‍ പെട്ടു. ഇതോടെ കുപ്രസിദ്ധ പെണ്‍വാണിഭ സംഘങ്ങള്‍ ഒന്ന് ഒതുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതേ സംഘങ്ങള്‍ തന്നെ സജീവമാകുന്നു എന്നാണ് അറിയുന്നത്.


ആവശ്യക്കാര്‍ക്ക് എവിടെയും ആള്‍ക്കാരെ എത്തിച്ച് കൊടുക്കുമെന്നും അല്ലാത്ത പക്ഷം തങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഉണ്ടെന്നുമാണ് സൈറ്റുകളിലെ വിവരം. സിനിമ സീരിയല്‍ താരങ്ങളുടെയും വിദേശികളുടെയും ചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിച്ച് അതിന് താഴെ കമന്റിട്ടാണ് ഇവരുടെ പ്രവര്‍ത്തനം. വളരെ മോശമായ ഭാഷയാണ് ഇത്തരം അടിക്കുറിപ്പുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. ഫോണ്‍ കോളുകളിലൂടെയും വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയുമാണ് ഇടപാടുകള്‍ കൂടുതലായും നടക്കുന്നത്.


നേരത്തെ ലൊക്കാന്‍റോ, എസ്‌കോര്‍ട്ട് ട്രിവാന്‍ഡ്രം എന്നീ പേരുകളിലുള്ള സൈറ്റുകളിലൂടെയായിരുന്നു കൂടുതലായും പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇത് പോലീസ് നിരീക്ഷിക്കുകയും മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പിടിയിലാവുകയും ചെയ്തതോടെയാണ് മറ്റ് പേരുകളില്‍ സംഘം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K