11 August, 2019 08:03:07 PM


വെള്ളപ്പൊക്കം കാണാനെത്തിയ യുവാവ് പാടത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു



കോട്ടയം: വെള്ളപ്പൊക്കം കാണാനെത്തിയ യുവാവ്  പാടത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു. വേളൂർ കോയിക്കൽ വീട്ടിൽ സുരേന്ദ്രന്റെ മകൻ നന്ദുവാണ് (19) മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മാണിക്കുന്നത് സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളപ്പൊക്കം കാണാനെത്തിയ നന്ദു പാടത്ത് വീഴുകയായിരുന്നു.


മാണിക്കുന്നം എസ്.എൻ.ഡി.പി ശ്മശാനത്തിന് സമീപത്ത് വെള്ളം കയറിക്കിടക്കുന്ന പാടശേഖരത്തിലാണ് നന്ദു വീണത്. പാടത്തെ പുല്ലുകള്‍ക്കിടയില്‍ ശരീരം ഉടക്കിയതാണ് മരണകാരണം. നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ നന്ദുവിന്‍റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഇവിടേക്കുള്ള വഴിയിൽ വെള്ളം കയറിയതിനാൽ പൊലീസും ഫയര്‍ഫോഴ്സും വാഹനം ഉപേക്ഷിച്ച് നീന്തിയാണ് പ്രദേശത്തേയ്ക്ക് എത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K