11 August, 2019 06:29:56 PM


രണ്ട്​ പുഴുങ്ങിയ കോഴിമുട്ടക്ക്​ 1700 രൂപ, ഓംലറ്റിന് 850 രൂപ; ഹോട്ടല്‍ ബില്‍ വിവാദത്തില്‍




മുംബൈ: രണ്ട്​ വാഴപ്പഴത്തിന്​ 442 രൂപ ഈടാക്കി ഛണ്ഡിഗഢിലെ ജെ.ഡബ്​ളിയു മാരിയറ്റ്​ ഹോട്ടല്‍ വിവാദത്തിലായതിന്​​​പിന്നാലെ മുംബൈയിലെ ഫോര്‍ സീസണ്‍സും​ ഉയര്‍ന്ന ഭക്ഷണവിലയുടെ പേരില്‍ വിവാദത്തില്‍. രണ്ട്​ പുഴുങ്ങിയ കോഴിമുട്ടക്ക്​ 1700 രൂപ ഈടാക്കിയാണ് ഹോട്ടല്‍ വിവാദത്തിലായിരിക്കുന്നത്​. കാര്‍ത്തിക്​ ധര്‍ എന്നയാള്‍ പോസ്​റ്റ്​ ചെയ്​ത ബില്ലിലാണ്​ രണ്ട്​ പുഴുങ്ങിയ കോഴിമുട്ടക്ക്​ ഹോട്ടല്‍ 1700 രൂപ ഈടാക്കിയിരിക്കുന്നത്​.


രണ്ട്​ ഓംലറ്റിനും ഇതേ നിരക്കാണ്​ ഹോട്ടല്‍ ഈടാക്കുന്നത്​. അതേസമയം, പ്രശ്​നത്തില്‍ പ്രതികരണം നടത്താന്‍ ഹോട്ടല്‍ ഇതുവരെ തയാറായിട്ടില്ല. ബോളിവുഡ്​ താരം രാഹുല്‍ ബോസില്‍ നിന്നാണ്​ മാരിയറ്റ്​ ഹോട്ടല്‍ രണ്ട്​ വാഴപ്പഴത്തിന്​ 442 രൂപ ഈടാക്കിയത്​. തുടര്‍ന്ന്​ രാഹുലിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ ഹോട്ടലിന്​ 25,000 രൂപ പിഴയിട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K