23 March, 2016 04:39:58 PM


കലിയിലെ ആദ്യത്തെ വീഡിയോ സോങ് റിലീസ് ചെയ്തു



ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും ഒന്നിച്ചഭിനയിച്ച "കലി" എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങ് റിലീസ് ചെയ്തു. ഹരിനാരായണന്‍‍റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കി ദിവ്യ എസ് മേനോന്‍ ആലപിച്ച വാര്‍തിങ്കളേ ....... എന്ന ഗാനമാണ് റിലീസായിരിക്കുന്നത്.

ദേഷ്യ സ്വഭാവക്കാരനായ ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനെ പതിയെ ആ സ്വഭാവത്തില്‍ നിന്നും മാറ്റിയെടുക്കുകയാണ് ഭാര്യ അഞ്ജലി. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കലി. പ്രേമത്തിലൂടെ പ്രിയങ്കരിയായ സായി പല്ലവിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിയ്ക്കുന്നു എന്നതാണ് പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ അകര്‍ഷിക്കുന്നത്.

മാര്‍ച്ച് 26 ന് കലി തിയേറ്ററിലെത്തും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.4K