31 July, 2019 11:00:56 PM


വൈറ്റില മേല്‍പ്പാലം : നിര്‍മ്മാണത്തില്‍ അപാകതയുണ്ടോയെന്ന് കണ്ടെത്താന്‍ വീണ്ടും വിദഗ്ദ പരിശോധന നടത്തും


Work, Bridge, Madras IIt,


കൊച്ചി: വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ വീഴ്ച്ചയുണ്ടോ എന്ന് കണ്ടെത്താൻ വീണ്ടും വിദഗ്ദ പരിശോധന നടത്തും. മദ്രാസ് ഐഐടിയേയും, കുസാറ്റിനേയുമാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.


വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ക്വളിറ്റി കണ്‍ട്രോള്‍ വിഭാഗം അസി. എക്‌സിക്യൂട്ടിവ് എഞ്ചിനീയറാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത് വിവാദമായതോടെ നടപടിക്രമങ്ങളില്‍ വീഴ്ച്ച വരുത്തിയെന്ന് ആരോപിച്ച് അവരെ സസ്‌പെന്‍ഡ് ചെയ്തു.


ആദ്യ രണ്ട് പരിശോധനകളിലും വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് വന്നത്. ഈ സാഹചര്യത്തില്‍ മാനുവല്‍ പ്രകാരം മൂന്നാമതൊരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിച്ചു. മൂന്ന് റിപ്പോര്‍ട്ടുകളിലും വീഴ്ച്ച കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. എന്നിട്ടും വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് രണ്ട് വിദഗ്ധ ഏജന്‍സികളെക്കൊണ്ട് കൂടി പരിശോധന നടത്താന്‍ തീരുമാനിച്ചത്.


അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ സസ്‌പെന്‍ഷന്‍ നിയമാനുസൃതമാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പാലാരിവട്ടം പാലത്തിന്റെ അഴിമതി മറയ്ക്കാനാണ് വൈറ്റില പാലത്തെ കേന്ദ്രീകരിച്ച് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ എന്നും മന്ത്രി പറഞ്ഞു. പാലാരിവട്ടം ക്രമക്കേട് മറച്ചുവക്കാന്‍ ഉദ്യോഗസ്ഥയെ മുന്‍നിര്‍ത്തിയുള്ള ഗൂഡനീക്കം നടക്കുന്നതായി സംശയിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനകം വൈറ്റില മേല്‍പ്പാലത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K