28 July, 2019 09:46:29 PM


മണര്‍കാട് സ്റ്റേഷനില്‍നിന്നും വിലങ്ങോടു കൂടി രക്ഷപെട്ട പ്രതി കാമുകിയുടെ വീടിനടുത്ത് നിന്നും പിടിയില്‍



കോട്ടയം: മണര്‍കാട് പോലീസ് സ്റ്റേഷനില്‍നിന്നും വിലങ്ങോടു കൂടി രക്ഷപെട്ട പ്രതി കാമുകിയുടെ വീടിനടുത്ത് നിന്നും പിടിയില്‍. പീഡനക്കേസും മോഷണക്കേസിലും പ്രതിയായ പുതുപ്പള്ളി മഠത്തില്‍പ്പടി മാളിയേക്കല്‍ ദിലീപിനെയാണ് പാലായ്ക്കടുത്ത് നിന്നും ഞായറാഴ്ച വൈകിട്ട് പോലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച തലപ്പാടി ചാമക്കാല ഷാജിയുടെ വീട്ടില്‍ നിന്നും ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണം മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായ ദിലീപ് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി സ്‌റ്റേഷനിലേക്ക് മടങ്ങും വഴി പോലീസ്‌കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം രക്ഷപെടുകയായിരുന്നു.


വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് വിലങ്ങ് സഹിതം ഇയാള്‍ രക്ഷപെട്ടത്. ജില്ലയ്ക്ക് പുറത്തേക്ക് കടക്കാന്‍ കാമുകിയുടെ സഹായം തേടുന്നതിനിടെയാണ് വളരെ ആസൂത്രിതമായി പോലീസ് ഇയാളെ കീഴടക്കിയത്. മതിയായ ബന്തവസില്ലാതെ രണ്ട് പോലീസുകാരാണ് ഇയാളെ വൈദ്യപരിശോദനയ്ക്ക് കൊണ്ടുപോയത്. പോലീസിനെ വീഴ്ത്തി റോഡിലേക്കിറങ്ങി സ്‌റ്റേഷന്റെ എതിര്‍വശത്തെ ചതുപ്പിലൂടെ രക്ഷപെട്ട ദിലീപ് പിന്നീട് വിലങ്ങ് പകുതി അറുത്തു മാറ്റിയിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K