28 July, 2019 09:32:57 PM


ചങ്ങനാശേരി ബൈപാസ് റോഡില്‍ കാര്‍ നാല് പോസ്റ്റുകള്‍ തകര്‍ത്ത് തലകീഴായി മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്



ചങ്ങനാശ്ശേരി: അമിതവേഗത്തില്‍ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് നാല് വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ചു തകര്‍ത്തു. ഞായറാഴ്ച വൈകിട്ട് ആറരയോടെ ബൈപ്പാസ് റോഡില്‍ നടന്ന അപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്ക്. കാര്‍ തലകീഴായി മറിഞ്ഞ കാറില്‍ കുടുങ്ങിയ യാത്രക്കാരെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K