28 July, 2019 08:14:29 PM


വൈറ്റില പാലം നിര്‍മ്മാണത്തില്‍ ക്രമക്കേട്: റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

പാലം നിര്‍മ്മാണത്തിന്‍റെ രണ്ടാം ഘട്ട റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് കാരണം



കൊച്ചി: വൈറ്റില പാലം നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.കെ. ഷൈലമോള്‍ക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ആണ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. പാലം നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ട റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ കണ്ടെത്തല്‍. നേരത്തെ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചെന്ന് സൂചനകളുണ്ടായിരുന്നു. സ്വതന്ത്ര ഏജന്‍സി നടത്തിയ മൂന്നാം ഘട്ട നിര്‍മ്മാണത്തില്‍ പാലം നിര്‍മ്മാണത്തില്‍ കുഴപ്പമില്ലെന്നാണ് കണ്ടെത്തല്‍.


അതേസമയം പാലത്തിന്റെ രണ്ടാം ഘട്ട പരിശോധന റിപ്പോര്‍ട്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജീനീയറായ ഉദ്യോഗസ്ഥ ചട്ടങ്ങള്‍ ലംഘിച്ച് ഡെപ്യൂട്ടീ ചീഫ് ഓഫ് വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയത് ക്രമ വിരുദ്ധമാണെന്നും നടപടിക്കു കാരണമായെന്നാണ് റിപ്പോര്‍ട്ട്. കോതമംഗലം മാര്‍അത്തനേഷ്യസ് കോളേജ് ഓഫ് എന്‍ജീയറിങ്ങിലെ വിദഗ്ധരാണ് പാലം നിര്‍മ്മാണത്തിലെ ക്രമക്കേട് സംബ്‌നധിച്ച് സ്വതന്ത്രാന്വേഷണം നടത്തിയത്. നിര്‍മ്മാണത്തിന്റെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥരും കരാറുകാരനും വീഴ്ച വരുത്തിയെന്നാണ് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിന്റെ കണ്ടെത്തല്‍. എന്നാല്‍ പാലം നിര്‍മ്മാണത്തില്‍ തകരാറുള്ളതായി ഇതുവരെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഓഫീസ് അറിയിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K