27 July, 2019 07:42:12 AM


സി​ബി​എ​സ്‌ഇ സ്കൂ​ളു​ക​ളി​ല്‍ തൊ​ഴി​ല്‍: പ്ര​വാ​സി​ക​ള്‍​ക്ക് യു​എ​ഇ​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ മു​ന്ന​റി​യി​പ്പ്



അ​ബു​ദാ​ബി: സി​ബി​എ​സ്‌ഇ സ്കൂ​ളു​ക​ളി​ല്‍ തൊ​ഴി​ല്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്ന വ്യാ​ജ ഓ​ണ്‍​ലൈ​ന്‍ റി​ക്രൂ​ട്ട്മെ​ന്‍റി​നെ​തി​രേ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് യു​എ​ഇ​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ മു​ന്ന​റി​യി​പ്പ്. അ​ബു​ദാ​ബി​യി​ലെ സ്കൂ​ളു​ക​ളു​ടെ പേ​രി​ല്‍ വ്യാ​ജ ജോ​ലി ഓ​ഫ​റു​ക​ള്‍ അ​യ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എം​ബ​സി​യു​ടെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം ത​ട്ടി​പ്പു​കാ​രെ​ക്കു​റി​ച്ച്‌ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഡ്യൂ​ണ​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്കൂ​ള്‍ ഡ​യ​റ​ക്ട​റും പ്രി​ന്‍​സി​പ്പ​ലു​മാ​യ പ​രം​ജി​ത് അ​ലു​വാ​ലി​യ​ അ​ഭ്യ​ര്‍​ഥി​ച്ചു. 

ത​ട്ടി​പ്പു​കാ​ര്‍ സ്കൂ​ളു​ക​ളു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ന് സ​മാ​ന​മാ​യി മ​റ്റൊ​രു വെ​ബ്സൈ​റ്റ് ത‍​യാ​റാ​ക്കു​ക​യും പേ​പ്പ​ര്‍ വ​ര്‍​ക്കു​ക​ള്‍​ക്കും വീ​സ​യ്ക്കു​മാ​യി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന് പ​ണം തേ​ടി ആ​ളു​ക​ളെ വ​ഞ്ചി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും എം​ബ​സി അ​റി​യി​ച്ചു. അ​ധ്വാ​നി​ച്ച്‌ ഉ​ണ്ടാ​ക്കി​യ പ​ണം ആ​രും ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ല്‍ വീ​ണ് ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്. ഓ​രോ റി​ക്രൂ​ട്ടീം​ഗ് ഏ​ജ​ന്‍​സി​ക​ളു​ടെ​യും എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും ആ​ധി​കാ​രി​ക​ത​യും അ​പേ​ക്ഷ​ക​ര്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K