22 July, 2019 05:58:20 PM


തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനവും വില്‍പ്പനയും ഉദ്ഘാടനവും നടത്തി


കൊച്ചി:  സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ (ബി.ആര്‍ 69) 2019 ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനവും, ജില്ലാതല ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനവും ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍  കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജയിന്‍ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ എസ്.സുഹാസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഷീബ മാത്യൂ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ പി.ക്രിസ്റ്റഫര്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ ജെയിംസ് അധികാരം (ഐ.എന്‍.റ്റി.യു.സി), ഷാജി ഇടപ്പളളി (എ.ഐ.റ്റി.യു.സി) എന്നിവര്‍ പങ്കെടുത്തു. ലോട്ടറി ഏജന്റുമായ അജേഷ് കുമാര്‍, ബ്രഷ്‌നേവ്, അരുണ്‍കുമാര്‍, സുനീഷ്, വാസുദേവഭട്ട് എന്നിവര്‍ ആദ്യവില്‍പ്പനയില്‍ പങ്കാളികളായി. 300 രൂപ മുഖവില നിശ്ചയിച്ചിട്ടുളള ടിക്കറ്റിന് ഒന്നാം സമ്മാനം 12 കോടി രൂപയാണ്. നറുക്കെടുപ്പ് സപ്തംബര്‍  19-ന്.



Share this News Now:
  • Google+
Like(s): 148