16 July, 2019 10:46:31 AM


അഞ്ചേക്കറില്‍ അഞ്ച് കിടപ്പ് മുറികളോട് കൂടിയ വമ്പന്‍ വീട് വാങ്ങുന്നവര്‍ക്ക് രണ്ട് മുതലകള്‍ തികച്ചും സൗജന്യം



കാൻ‌ബെറ: അഞ്ചേക്കര്‍ സ്ഥലത്ത് അഞ്ച് കിടപ്പ് മുറിയോടു കൂടിയ ഗംഭീര വീട്. ഈ വീട് വാങ്ങാന്‍ വരുന്നവര്‍ക്ക് ഉടമസ്ഥന്‍ നല്‍കുന്ന പ്രത്യേക ഓഫര്‍ ചര്‍ച്ചയായി. രണ്ട് വമ്പന്‍ മുതലകളെയാണ് വീട് വാങ്ങുന്നവര്‍ക്ക് സമ്മാനമായി ഓസ്ട്രേലിയയിലെ ഡാര്‍വിന്‍, നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ടെഡ് പ്ലെവ്നിക് എന്നയാള്‍ നല്‍കുക. 1984ല്‍ വാങ്ങിയ വീടാണ് പ്ലെവ്നിക്ക് വില്‍ക്കാനൊരുങ്ങുന്നത്. ജൂലൈ 27 -ന് മുതലകളെ സൗജന്യമായി നല്‍കുമെന്ന ഓഫറോടെ വീട് ലേലത്തിന് വയ്ക്കാനാണ് പ്ലെവിനിക്ക് ഒരുങ്ങുന്നത്. 


വീടിന് വിലയിട്ടിരിക്കുന്നത് കുതിരാലയം, മൈതാനം, പന്നിക്കൂട്, സ്വിമ്മിംഗ് പൂള്‍, സ്പാ എന്നിവയെല്ലാം ഉള്‍പ്പെടുത്തി. ജെം എന്നും ബോറിസ് എന്നും പേരുള്ള മുതലകളെയാണ് പ്ലെവ്നിക്ക് സൗജന്യമായി നല്‍കുന്നത്. 2012-ലാണ് പ്ലെവ്നിക്കിന് ജെം എന്ന മുതലയെ കിട്ടുന്നത്. പിന്നീട് ബോറിസിനേയും വാങ്ങി. ഏഴ് വര്‍ഷമായി ഈ മുതലകള്‍ പ്ലെവ്നിക്കിനോടൊപ്പമുണ്ട്. എന്നാല്‍ കൂടെ കൊണ്ടുപോകാന്‍ കഴിയാത്തതിനാലാണ് വീട് വാങ്ങുന്നവര്‍ക്ക് മുതലകളെ നല്‍കുന്നത്. മുതല കൂടാതെ കുതിര, ഒട്ടകം, പന്നികള്‍ തുടങ്ങിയവയും പ്ലെവ്നിക്കിനുണ്ട്. മുതലകളെ നല്‍കുന്നത് തനിക്ക് വേദനയുണ്ടാക്കുന്നുണ്ടെന്നും എന്നാല്‍ മറ്റൊരു വഴിയുമില്ലെന്നും പ്ലെവ്നിക് പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K