14 July, 2019 11:56:41 PM


ഏറ്റുമാനൂരില്‍ ട്രയിനില്‍ നിന്ന് ചാടിയിറങ്ങവേ പ്ലാറ്റ്ഫോമിലേക്ക് വീണ് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്



കോട്ടയം: ഏറ്റുമാനൂരില്‍ ട്രയിനില്‍ നിന്ന് വീണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. പാലക്കാട് മണ്ണാർകാട് തൊണ്ടുതറ ആഷ്മ (18), കണ്ണൂർ മമ്പറം സംസം വീട്ടിൽ ഐഷ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു അപകടം.


ലോകമാന്യതിലക് - കൊച്ചുവേളി  എക്സ്പ്രസ് ട്രയിൻ ക്രോസിംഗിനായി ഏറ്റുമാനൂരിലെ രണ്ടാം പ്ലാറ്റ്ഫോമിൽ നിർത്തിയപ്പോൾ ചാടിയിറങ്ങിയതാണിവർ. പാലായിലെ എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിനികളാണ് ഇരുവരും. ട്രയിനിൽ നിന്നിറങ്ങിയ മറ്റൊരു യാത്രക്കാരന്റെ കാറിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എന്നാല്‍ രാത്രി 12 മണിയ്ക്ക് ചോദിച്ചപ്പോഴും തങ്ങള്‍ക്ക് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലാ എന്നായിരുന്നു ഏറ്റുമാനൂര്‍ പോലീസിന്‍റെ മറുപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K