12 July, 2019 01:18:19 PM


തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ സംഘര്‍ഷം; ബിരുദ വിദ്യാര്‍ഥി കുത്തേറ്റ് ആശുപത്രിയില്‍



തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഇതിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബി.എ.വിദ്യാര്‍ഥി അഖിലിനാണ് കുത്തേറ്റത്. അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാന്‍റീനിൽ ഇരുന്ന്  പാട്ടുപാടിയതിനെ ഒരു വിഭാഗം വിദ്യാർഥികൾ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പുറത്ത് നിന്ന് ഗുണ്ടകൾ ക്യാംപസിലെത്തിയതായി വിദ്യാർഥികൾ ആരോപിച്ചു. എസ്എഫ്ഐക്കെതിരെ മറ്റ് വിദ്യാർഥികൾ കോളജിനു മുന്നിൽ പ്രതിഷേധിക്കുകയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K