29 December, 2015 10:51:05 AM


ഇടുക്കി അണക്കെട്ടില്‍ സന്ദര്‍ശകരുടെ തിരക്ക് : ഒരു ബോട്ട് കൂടി സര്‍വീസ് നടത്തും



ചെറുതോണി: ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാന്‍ തിരക്കേറുന്നു. ഹൈഡല്‍ ടൂറിസത്തിന്‍െറ ഒരുബോട്ട് കൂടി ചൊവ്വാഴ്ച എത്തുന്നതോടെ മൂന്ന് ബോട്ടാകും.

 ഇപ്പോള്‍ വനംവകുപ്പിന്‍െറയും ടൂറിസം വകുപ്പിന്‍െറയും ഓരോ ബോട്ടാണ് സര്‍വിസ് നടത്തുന്നത്. വനംവകുപ്പിന്‍െറ ബോട്ട് സര്‍വിസ് ഈ മാസം 22ന് തുടങ്ങി. ദിനേന ശരാശരി 150ലധികം പേര്‍ യാത്ര നടത്തുന്നുണ്ട്. ഒരാള്‍ ഒരുമണിക്കൂര്‍ സഞ്ചരിക്കുന്നതിന് 200 രൂപയാണ് നിരക്ക്. പ്രവേശഫീസായി 35 രൂപയും വാങ്ങുന്നുണ്ട്.
ബോട്ട് യാത്രക്കത്തെുന്നവര്‍ക്ക് വനംവകുപ്പിന്‍െറ നക്ഷത്രവനവും ചാരനള്ളും സൗജന്യമായി കാണാനും സാധിക്കും.

ഞായറാഴ്ച മാത്രം 3300 പേര്‍ ഡാം സന്ദര്‍ശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K