01 July, 2019 01:30:27 PM


പാഞ്ചാലിമേട്ടിലെ 145 ഏക്കർ മിച്ചഭൂമിയെന്നും നിലവിൽ ഡിടിപിസിയുടെ കയ്യിലെന്നും സർക്കാർ ഹൈക്കോടതിയില്‍



കൊച്ചി: ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടിൽ 145 ഏക്കർ മിച്ചഭൂമിയാണെന്ന് സർക്കാർ ഹൈക്കോടതിയില്‍. എബ്രഹാം ജോർജ് കള്ളിവയലിൽ എന്നയാളിൽ നിന്നുമാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്. പാഞ്ചാലിമേട്ടിൽ ഭൂമി ഏറ്റെടുക്കുമ്പോൾ അവിടെ കുരിശോ ഹിന്ദു പ്രതിമകളോ ഉണ്ടായിരുന്നില്ലെന്നാണ് റവന്യു മഹസ്സറിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു. 

പാഞ്ചാലിമേട്ടിലെ ഭൂമി നിലവിൽ ഡിടിപിസിയുടെ കയ്യിലാണ്. റവന്യു ഭൂമിയിൽ ക്ഷേത്രം നിർമിച്ചത് 1976ന് ശേഷമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിശദമായ സെറ്റിൽമെന്‍റ് രജിസ്റ്റര്‍ ഹാജരാക്കാൻ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. പാഞ്ചാലിമേട്ടിൽ നിലവിൽ ക്രമസമാധാന പ്രശ്നങ്ങളൊന്നും ഇല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും കേട്ടശേഷമേ വിശദമായ വിധി പ്രസ്താവം ഉണ്ടാകൂ എന്ന നിലപാടിലാണ് കോടതി. കേസ് വീണ്ടും ഈ മാസം 29 ന് കോടതി പരിഗണിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K